Wednesday, December 5, 2012

അയാള്‍ ..........













അയാള്‍ ഒരു രാജ കുമാരനൊന്നും അല്ലായിരുന്നു .കുതിരപ്പുറത്തു വന്നു
എന്നെ വലിച്ചെടുത്തു വിദൂരതയിയെക്ക് കുതിരയെ തെളിക്കുന്ന യോദ്ധാവിന്റെ വീര്യവും അയാള്‍ക്കില്ലായിരുന്നു.അഗ്രങ്ങളില്‍ മൂര്‍ച്ചയുള്ള വാക്കുകളാല്‍ അയാള്‍ പറഞ്ഞു


"എന്റെ ജീവിതത്തിലേക്ക് നീ വരിക

നഗ്നയായ്‌ കടന്നു വരിക

നിന്റെ തണുപ്പുള്ള മേനിയില്‍

ഉരസി വേദനിപ്പിക്കുന്ന ആടയാഭരണങ്ങള്‍

ഇല്ലാതെ നീ കടന്നു വരിക ...

നിന്നെ അലോസരപ്പെടുത്തുന്ന നൂലിഴയെപ്പോലും

പറിച്ചെറിയുക.....

എന്റെ നീളമുള്ള കൈകളാല്‍

പതുപതുത്ത നേര്‍ത്ത കംബളം

ഞാന്‍ നിന്നെ പുതപ്പിക്കാം

അതിനുള്ളില്‍ സുരക്ഷിതയായ നിന്നെയും

എടുത്തു ഞാന്‍ മഞ്ഞു മൂടിയ മലകളിലേക്ക് നടക്കും "



എന്തോ അന്നെനിക്ക് ആ വാക്കുകളെ തീര്‍ത്തും അവഗണിക്കാനാണ് തോന്നിയത് .ഞാന്‍ ക്രൂരയാണെന്നു എന്റെ കഴുത്തില്‍ ഒട്ടികിടന്ന പലക്കമാല മന്ത്രിച്ചു .എന്റെ കഴുത്തില്‍ ഭാരം കൂടിയോ ?


നാഗപടം ഒന്ന് കൂടിഅമര്‍ന്നിരുന്നു .കാശി മാല ഒന്ന് ചിണുങ്ങി .എന്റെ കഴുത്തിനെ ഞെരുക്കി കൊണ്ട് ഇളക്കതാലിയും കൈകളെ തളര്ത്തികൊണ്ടു കാപ്പുകളും മുരണ്ടു "പോരാ ..നിന്റെ മേനിയില്‍ മഞ്ഞ തിളക്കം പതിക്കാനേറെ സ്ഥലം ബാക്കിയുണ്ട് ".ആരൊക്കെയോ കൂടി എന്‍റെ ആഭരണങ്ങളുടെ അളവും തൂക്കവും തുലാസ്സില്‍ തിട്ടപ്പെടുത്തുന്നുണ്ടായിരുന്നു .




അവ്യക്തമായി ഞാന്‍ അയാളെ ഒരിക്കല്‍ കൂടി കണ്ടു .അയാള്‍ തിരിച്ചു നടക്കുകയായിരുന്നു .നേര്‍ത്ത കംബളം ചുമലിലിട്ടുകൊണ്ട് ,,,ഏകനായി ..മഞ്ഞു മലകളിലേക്ക് ..
എനിക്കിക്കയാളെ തിരിച്ചു വിളിക്കണം എന്നുണ്ടായിരുന്നു .പക്ഷെ അപ്പോഴേക്കും കുരവയും

അര്‍പ്പുമായി ആരോ എന്റെ കഴുത്തില്‍ ഒരു സ്വര്‍ണ്ണ ചങ്ങല ചാര്‍ത്തിയിരുന്നു ........



photo courtesy -google.com

11 comments:

  1. യാത്ര ചെയ്യട്ടെ ദൂരേക്ക്

    ആശംസകൾ

    ReplyDelete
  2. അവസരങ്ങള്‍ നഷ്ട്ടപെട്ട് പോകുന്നു...എന്നന്നേക്കുമായി കാത്തുനില്‍ക്കാതെ.

    ReplyDelete
    Replies
    1. ചിലപ്പോള്‍ നമ്മള്‍ നിസ്സഹായരാണ്

      Delete
  3. സ്വര്‍ണ്ണം തൂക്കി വിലപേശി വിവാഹിതരാകുന്ന അറവുമാടുകള്‍

    ReplyDelete
  4. തിരിച്ചു കിട്ടാത്തതാണ് പലതും . കൈവിട്ടു പോകാതെ സൂഷിക്കുക

    എന്റെ ഡയറി കുറിപ്പുകള്‍

    ReplyDelete
    Replies
    1. പക്ഷെ ചിലതങ്ങു നമ്മള്‍ കൈവിട്ടു പോകും .. അറിഞ്ഞു കൊണ്ട് തന്നെ .നന്ദി ജിധു

      Delete
  5. വസ്ത്രമൊരടയാളമാണ് അധികാരത്തിന്റെ അടയാളം, ആഭരണകിലുക്കങ്ങള്‍ വിധേയത്വത്തിന്റെ ഒച്ചയനക്കങ്ങളും.. നേര്‍ത്ത കരച്ചിലെന്നു പുതുഭാഷ്യം.! രണ്ടും പൊട്ടിച്ചെറിയുകില്‍ സ്വാതത്ര്യത്തിന്റെ ഉറക്കെപ്പറച്ചിച്ചിലുകളിലൂടെ സ്വാതത്ര്യത്തിന്റെ ആകാശത്തിലേക്ക് ചിറക് വിരിക്കാം...

    ReplyDelete
    Replies
    1. സ്വാതന്ത്ര ത്തിന്റെ പുതിയ മാനങ്ങള്‍ .നന്ദി നാമൂസ്

      Delete
  6. രചന നന്നായി .....ആശംസകൾ !!

    ReplyDelete