Wednesday, December 5, 2012

മുഖക്കുരു



എനിക്ക് കവിളുകള്‍ നിറയെ


മുഖക്കുരുക്കള്‍ വേണം

റോസ് നിറത്തിലുള്ള


തുടുത്ത കുരുക്കള്‍


ഞാന്‍ ചിരിക്കുമ്പോള്‍


അവയങ്ങനെ ചുവക്കണം


ചെറിയ നീറ്റല്‍ ഉണ്ടാകും


എന്നാലും സാരമില്ല


മനസ്സിലെ പ്രണയം


മുഖത്തിടുന്ന പൂക്കളമല്ലേ...

2 comments:

  1. ശരി തന്നെ.....പക്ഷേ മുഖത്ത് നിറയെ മുഖകുരു ഉള്ള ഒരാളുടെ വിഷമം നാന്‍ അനുഭവിച്ചിട്ടുണ്ട്‌ ഹരഷേ.....ചുവന്ന മുഖകുരുവിന് പകരം കറുത്തതാനേകിലോ ??????

    ReplyDelete
  2. ഈ പൂക്കളം നന്നായി.... ഇനിയും പ്രണയ വരികള്‍ പൂത്തുലയട്ടെ !!
    ആശംസകള്‍.

    ReplyDelete