Saturday, June 9, 2012

ഓര്‍മ്മയിലെ ക്രിസ്മസ്












തെക്കന്‍ തിരുവിതാംകൂറിലെ കുടിയേറ്റ ക്രിസ്ത്യാനികള്‍ ഒരുപാടുള്ള സ്ഥലമായത് കൊണ്ടാണോ അതോ ,ഒരു ക്രിസ്ത്യന്‍ മിഷിനറി സ്കൂളില്‍ പഠിച്ചത് കൊണ്ടാണോ എന്നറിയില്ല എനിക്ക് അന്നും ഇന്നും ഓണം വിഷു എന്നതിനേക്കാള്‍ പ്രിയം ക്രിസ്മസിനോടായിരുന്നു .മാവേലിയക്കാളേറെ സന്താക്ലോസ്സിനെ കാത്തിരുന്നു . വളർന്നപ്പോൾ  ഞാന്‍ മഞ്ഞു കാലത്തേ പ്രണയിച്ചു തുടങ്ങി .അങ്ങനെ മഞ്ഞു കാലത്തേ ക്രിസ്ത്മസും എനിക്ക് പ്രിയപ്പെട്ടതായി

 
ക്രിസ്തുമസ് പാപ്പ അഥവാ സാന്താക്ലോസ് .....RAIN DEERS  വലിക്കുന്ന വണ്ടിയില്‍ ചാക്ക് നിറയെ സമ്മാന പൊതികളുമായി മഞ്ഞിലൂടെ വരുന്ന തടിച്ച അപൂപ്പന്‍ .ചെറുപ്പത്തില്‍ ഒരു പാട് കാത്തിരുന്നിടുണ്ട് .




തൊട്ടടുത്തുള്ള പള്ളികളില്‍ നിന്നും വരുന്ന കരോള്‍ സംഘങ്ങളുടെ ഡ്രം പുറപ്പെടുവിക്കുന്ന ഡും ഡും ഡും ഡും ശബ്ദ വും ഈണം ഒട്ടുമില്ലാത്ത പാട്ടും കൂടെ മെലിഞ്ഞു ശുഷ്കിച്ച ക്രിസ്മസ് അപൂപ്പനും!!! ഈ കരോള്‍ ഗാനം ബഹു രസമാണ് .ആദ്യത്തെ നാലുവരി പാടി ..പിന്നീടു വളരെ പെട്ടെന്ന് തന്നെ പാട്ടിന്റെ അവസാന ഭാഗത്തേക്ക്‌ ഒരു തെന്നി നീക്കമാണ് ..അത് മുഴുവനാകും മുന്‍പേ സംഘത്തിലെ ആരെങ്കിലും വിളി ച്ചു പറയും "ഉണ്ണിയേശു പുല്‍ക്കൂട്ടില്‍ ഭൂജതനയിരിക്കുന്നു ..ഹല്ലേലൂയ !" അതോടെ കരോള്‍ ഗാനം തീര്‍ന്നു 


.മിട്ടായിയും ബലൂണും ഇപ്പൊ കിട്ടും എന്ന് വിചാരിച്ചു ക്രിസ്ത്മസ്  അപൂപ്പനെ നോക്കി നില്‍ക്കുന്ന എന്‍റെ പാവം കുഞ്ഞി കണ്ണുകളെ അവഗണിച്ചു അച്ഛന് രസീത് നല്‍കി പുള്ളി അടുത്ത വീട്ടില്ലേക്ക് യാത്രയാകും ...



               സെന്റ്‌ തോമസ്‌ കോളേജ് ജങ്ങ്ഷനില്‍ ഉള്ള" ലിറ്റില്‍ ഫ്ലവര്‍ " എന്ന കടയില്‍ നിന്നും വാങ്ങുന്ന നക്ഷത്രങ്ങള്‍ ....ഞങ്ങളുടെ അയല്‍ക്കാരായ എന്‍റെ കൂട്ടുകാരന്‍ ലിജോ യുടെ വീട്ടില്‍ നിന്നും കൊണ്ട് വരുന്ന കേക്ക് ...പിന്നെ പ്ലാവിന്റെ കൊമ്പ് വെട്ടി ഉണ്ടാക്കുന്ന ക്രിസ്ത്മസ്  ട്രീ ....ഇതൊക്കെ ആയിരുന്നു കുഞ്ഞിലെ ഉള്ള 
ക്രിസ്ത്മസ്  




വളരുംതോറും 
ക്രിസ്ത്മസ്  ആഘോഷങ്ങളും പുരോഗമിച്ചു. 
ക്രിസ്ത്മസ്  ഫ്രണ്ട് ,കാര്‍ഡ്സ്, ഗിഫ്റ്സ് ,കേക്ക് ആന്‍ഡ്‌ വൈന്‍ ....
പക്ഷെ 
ക്രിസ്ത്മസ്  അപൂപ്പനെ പ്രതീക്ഷിക്കുന്ന ആ കുട്ടിയില്‍ നിന്നും എന്റെ മനസ് മാത്രം വളര്‍ന്നില്ല .
എന്തോ, എല്ലാ വര്‍ഷവും ഈ കരോളും സാന്തയും നക്ഷത്രങ്ങളും എന്റെ യാഥാര്‍ത്യ ബോധത്തിന്റെ വളരെ അടുത്ത് നില്‍ക്കുന്ന സംഭവങ്ങളാണ് .




ഇന്ന് ഒട്ടും പ്രതിക്ഷിക്കാതെ ഓഫീസില്‍ വന്ന ഒരു അമേരിക്കക്കാരന്‍ ഷേക്ക്‌ ഹാന്‍ഡ്‌ തന്നു "മെറി 
ക്രിസ്ത്മസ്  "ആശംസിച്ചു.. അയാള്‍ ഒരു തടിയനും സാമാന്യം നല്ല ഒരു കുട വയര്‍ ഉള്ളയാളും ആയിരുന്നു ..നരച്ച മീശയും താടിയും.പിന്നെ നല്ല അരുമയുള്ള ചിരിയും ഒരു കൊച്ചു മിട്ടായി മേശ പ്പുറത്ത് വയ്ച്ചു  .".may GOD BLESS YOU MY DEAR " എന്നും പറഞ്ഞു നടന്നു പോയി ,

പെട്ടെന്ന് ഞാന്‍ ആ പഴയ കുട്ടിയായി .ക്രിസ്ത്മസ്   രാത്രിയില്‍ സന്തക്ലൌസ് കൊണ്ടുവരുന്ന മിട്ടായി കാത്തിരിക്കുന്ന വെളുത്ത കമ്മീസ് ഇട്ട മെലിഞ്ഞ കുട്ടി. " ഒരിക്കല്‍ റിയല്‍ ക്രിസ്മസ് പപ്പാ വരും എനിക്ക് ഗിഫ്റ്സ് കൊണ്ട് വരും "...അമ്മയോട് എല്ലാ ക്രിസ്ത്മസ്   ഞാന്‍ പറയുന്ന വാചകങ്ങള്‍ ആയിരുന്നു


അന്ന് അമ്മ ചിരിക്കുമായിരുന്നു .ഇപ്പൊ കൂടെ സജിനും.   വളരും തോറും എന്നില്‍ നിന്നും മാഞ്ഞു പോകാത്ത ഒരു വിശ്വാസം ,ഒരു സങ്കല്പം
എന്നൊക്കെ വേണമെങ്കില്‍ പറയാംഅതിനെ .ഇനി സജിന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ CHILDISHNESS 


ഇനി ഈ അമേരിക്ക ക്കാരന്‍ ആണോ സാന്താക്ലോസ്?വീട്ടില്‍ തിരിച്ചെത്തി സജിനോട് സംഭവം പറഞ്ഞതിന് ശേഷം ഈ ചോദ്യം ചോദിക്കുമ്പോള്‍ ഉയരുന്ന പൊട്ടിച്ചിരി എനിക്ക് ഊഹിക്കവുന്നത്തെ ഉള്ളു .അപ്പോഴും എന്‍റെ ഉള്ളിലെ കറുത്ത് മെലിഞ്ഞ കുഞ്ഞി കണ്ണുള്ള കുട്ടി മിട്ടായി നുണഞ്ഞു ജിങ്ങില്‍ ബെല്ല്സ് പാടുകയായിരുന്നു.














3 comments:

  1. ആഘോഷങ്ങൾ വരുമ്പോൾ നാം പഴയതെല്ലാം ഓർക്കും. ആ മനോഹരമായ കാല ഘട്ടം.

    എന്തായാലും ജിംഗിൾ ബെൽ പാടി ഈ ക്രിസ്തുമസിനേയും ആസ്വാദ്യകരമാക്കൂ...ആഘോഷിക്കൂ

    ReplyDelete

  2. മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ കുഞ്ഞു നാളില്‍ സമ്മാനിച്ച ആ തണുത്ത മഞ്ഞുള്ള ക്രിസ്മസ് കാലം ...നന്നായി അവതരിപ്പിച്ചു ..ഇന്നും മനസ്സ് കുഞ്ഞായി കഴിയുവാന്‍ ഭാഗ്യം ഉണ്ടായല്ലോ .നല്ല പാതിയുടെ സ്നേഹമുള്ള വാക്കുകള്‍ ഓര്‍മ്മകളെ തലോടുന്നതും സന്തോഷത്തോടെ അറിയുന്നു ..ക്രിസ്മസ് ആശംസകള്‍

    ReplyDelete
  3. ഡിം ഡിം ഡീം
    ഞാൻ വായിച്ചു,
    happy x' mas

    ReplyDelete