ചില ഓര്‍മ്മകള്‍ അങ്ങനെയാണ്
സുഖമുള്ള നൊമ്പരങ്ങള്‍ തന്നുകൊണ്ടേയിരിക്കും
ഒരിക്കലും മാഞ്ഞുപോവാതെ
മനസ്സിന്റെ മുറിവുകളില്‍
അവ അങ്ങനെ പറ്റിപിടിച്ചിരിക്കും
ആദ്യം പൊഴിയുന്ന മഴത്തുള്ളികളുടെ
അര്‍ദ്രതയാണ് എന്റെ ഓര്‍മകള്‍ക്ക്
നക്ഷത്രത്തിന്റെ പ്രകാശം പോലെ
രാത്രിയുടെ താരാട്ടു പോലെ
എന്റെ പ്രണയം .....
ഒടുവിലെപ്പോഴോ പിരിയുമ്പോള്‍
ബാക്കിയായത് ....
ഇളം വെയിലേറ്റു ഉറങ്ങുന്ന
നിരത്തുക്കള്‍ മാത്രം ...
പിന്നെ ..ഒരുമിച്ചു കുടിച്ച കാപ്പിയും
രണ്ടറ്റം കടിച്ച ബര്‍ഗറുകളും മാത്രം ..
എന്റെ നഗരം വീണ്ടും സജീവമാകുന്നു
നമ്മള്‍ പിന്നിട്ട വഴികള്‍
പിന്നെയും ആരുടെയോ സഞ്ചര വീഥികളാകുന്നു
വീണ്ടും പ്രണയങ്ങള്‍ വിടര്‍ന്നു കൊഴിയുന്നു
ഈ ലോകത്തിന്റെ രണ്ടു കോണില്‍
നീയും ഞാനും അപരിചിതരെപ്പോലെ ബാക്കിയാകുന്നു
ഒടുവിലെപ്പോഴോ നമ്മള്‍ക്കായി
എന്റെയും നിന്റെയും പേരിന്റെ മുന്നിലും പിന്നിലും
പുതിയ അവകാശികള്‍ ............
എങ്കിലും എന്റെയുള്ളില്‍
ബാക്കി നില്‍ക്കുന്നു
ആ സുഖമുള്ള പ്രണയത്തിന്റെ
നൊമ്പര ചീളുകള്‍
ഒരു മുറിപ്പാട് പോലെ
അവ എന്നില്‍ അവശേഷിക്കട്ടെ ..
ഒരു പാട് മഴയുള്ള രാത്രികളില്‍
നിന്നെ ഓര്‍ത്തു ഒതുക്കത്തില്‍ കരയുവനായി മാത്രം
നഷ്ട പ്രണയം മനസ്സില്‍ ഒരു നോവായി എന്നും ഉണ്ടാകും
ReplyDeleteകൂട്ടിനായി .മറ്റുള്ളവരാല്‍ കൂട്ടിയോജിപ്പിക്കുന്ന ബന്ധം നഷ്ട പെട്ടയാളുടെ പകരം ആവില്ലാ എന്നതാണ് വാസ്തവം.പ്രണയിക്കാത്തവരായി ആരുണ്ട് ഈ ഭൂലോകത്തില്‍
നന്ദി Mr.Rasheed Thozhiyoor.എന്റെ ബ്ലോഗ് സന്ദര്‍ ശിച്ചതിന് ....
ReplyDelete