Thursday, September 15, 2016

കൊലപാതകി ഒരു സ്ത്രീയാണ്


                                അന്ന് ഉച്ച മുതല്നഗരം ഏറെയും സംസാരിച്ചത് പൂവാത്തേല്ബാബുവിന്റെ മരണത്തെ കുറിച്ചായിരുന്നു . ഉച്ചക്ക് തെളിവെടുപ്പിനായി നഗരസഭ ബസ് സ്റ്റാന്റില്കൊണ്ട് വന്നപ്പോഴാണ് അജ്ഞാതയായ ഒരു സ്ത്രീയുടെ കുത്ത് കൊണ്ട് അയാള്മരിക്കുന്നത് .ജില്ലാ ആശുപത്രിയില്എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു .അതിനും ഒരാഴ്ച്ച മുന്പാണ് അയാള്ബസ്സ്റ്റാന്റിനരുകിലെ മൂത്രപ്പുരക്ക് പിറകില്  കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് വച്ച് വെളുപ്പിന് ഒരു മണിയോട് കൂടി ഏഴു മാസം ഗര്ഭിണിയായ നാടോടി യുവതിയെ ക്രൂരമായി ബലാല്സംഗം ചെയ്ത് കൊന്നത് .

കൊലപാതകങ്ങള്വായിച്ചും കേട്ടും ശീലമായ നഗരം പക്ഷെ അന്ന്ഒരല്പം നടുങ്ങിയാണ്  ഉണര്ന്നത്. യുവതിയുടെ ആലങ്കോലമായ മൃതശരീരവും സമീപം വിറങ്ങലിച്ച മാംസ പിന്ധം പോലെ മാസമെത്താതെ പുറത്തേക്ക് വന്ന അവരുടെ ചോര കുഞ്ഞിന്റെ ശരീരവുമായിരുന്നു കാരണം  .
ഇംഗ്ലീഷ് പത്രങ്ങള്എഴുതി  “BRUTAL”

 മലയാള ദിനപത്രങ്ങളില്അവമനുഷ്യ മനസ്സാക്ഷിയെ നടുക്കിയ കൊലപാതകമായി തര്ജ്ജമ ചെയ്യപ്പെട്ടു .മേയര്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതെയായി .

നഗരത്തില്ജനങ്ങള്സുരക്ഷിതരാണോഎന്ന ചോദ്യവുമായി   പ്രൈം ടൈം ന്യൂസ് പോളിങ്ങുമായി ജനങ്ങള്ക്ക് മുന്നില്അവതരിച്ചു  .മാധ്യമങ്ങളും സാമൂഹ്യപ്രവര്ത്തകരും വാര്ത്ത അങ്ങനെയങ്ങ് മറന്നു കളയാന്ഒരുക്കമല്ലായിരുന്നു.ഊര്ജിതമായ അന്വേഷണത്തിനൊടുവിലാണ് പൂവാത്തേല്ബാബുവിനെ പോലീസ് പിടികൂടുന്നത് .

സിനിമകളില്നമ്മള്കേട്ട് പരിചയിച്ച ഒരു ഡയലോഗ് ഉണ്ട്

ഏതൊരു ക്രൈമിലും കുറ്റവാളി അറിയാതെ അവശേഷിപ്പിച്ച് പോകുന്ന ഒരു തെളിവ് ഒരൊറ്റ തെളിവാണ് ബാബുവിനെ കുടുക്കിയതും .
മനസ്സില്കനല്മൂടി കിടക്കുന്ന മാസസിക രോഗിത്തിനടിമയായ  കുറ്റവാളിഅങ്ങനെയാണ് ചോദ്യം ചെയ്യലില്പോലീസിനെ സഹായിച്ച മനസ്സാസ്ത്രഞനയായ ഡോ.സക്കറിയാ തോമസിന്റെ വെളിപ്പെടുത്തല്‍ .ഇത് വരെ തെളിയിക്കപ്പെടാതെ പോയ അടുത്ത ജില്ലയിലെ ഒരു സമാനമായ  കൊലക്കേസും ബാബുവിന്റെ സംഭാവനയായിരുന്നെന്ന് അപ്പോഴാണ്പോലീസ് അറിയുന്നത് .

തെളിവെടുപ്പിന്റെ തലേന്ന് ഒരു ന്യൂസ്ചാനല്നഗരത്തിന്റെ തിരക്കേറിയ വീഥികളില്‍ “ഓപ്പണ്ഹൌസ്എന്ന പരിപാടിക്കായി റിപ്പോര്ട്ടറെ ഇറക്കി വിട്ടു .”നഗരത്തെ ഞെട്ടിച്ച കൊലപാതകത്തെ കുറിച്ച് താങ്കളുടെ പ്രതികരണ മെന്താണ്”?

പച്ചക്കറി വാങ്ങാന്വന്ന ഒരു യുവാവിനോട് റിപ്പോര്ട്ടര്ചോദിച്ചുചെത്തിയങ്ങ് കളഞ്ഞേക്കണം .അതാ വേണ്ടിയേ .അല്ലാതെ ജയിലില്കയറ്റി തീറ്റി പോറ്റരുത്അയാള്ചീറി കൊണ്ട് പ്രതികരിച്ചു

പിന്നീട് റിപ്പോര്ട്ടര്നഗരത്തിലെ ഒരു വലിയ മാളിലേക്ക് കയറി

സീ , ആം ഷോക്ക്ട്.ഹീ ഷുഡ് ബി ഹാങ്ങ്ഡ്
മാക്സില്സിനിമ കഴിഞ്ഞു ഇറങ്ങിയ ഒരു യുവതി പ്രതികരിച്ചു

 സാമൂഹ്യ പ്രവര്ത്തകനായ  മനക്കൊടിയില്രാജന്തന്റെ ഫേസ്ബുക്കില്ഇപ്രകാരം  കുറിച്ചുകൊലക്ക് പകരം കൊലയല്ല വേണ്ടത് .വിദേശ നാടുകളില്പലയിടത്തും ഇത്തരം മാനസിക വൈകല്യമുള്ള കുറ്റവാളികള്ക്ക് ശിക്ഷാകാലാവധിയില്ചികിത്സയും കൌണ്സിലിംഗും നടത്തും .അവര്പുറത്തിറങ്ങുന്നത് തെളിഞ്ഞ മനസ്സോടെയാകും .മനുഷ്യനെ സം ശുദ്ധീകരിക്കലാകണം ശിക്ഷയുടെ ലക്ഷ്യം .വര്ഷങ്ങള്പഴക്കമുള്ള നിയമങ്ങള്പൊളിച്ചെഴുതണം എന്നാണ് നാം ആവശ്യപ്പെടെണ്ടത്


അല്ലയോ മാന്യദേഹമേ താങ്കളുടെ പെങ്ങളെ ഇത് പോലെ കൊന്നാല്താന്ഇങ്ങനെ പറയോടോ 

ഈപ്പന്പാപ്പച്ചിഎന്ന വ്യാജ്യ പ്രൊഫൈലുകാരന്റെ കമന്റിന്ഉത്തരമായി രാജന്അയാളെ ബ്ലോക്ക് ചെയ്തു.

ശേഷം  രാജന്ഫേസ് ബുക്കില്ഇപ്രകാരം കുറിച്ചു

ബ്ലോക്ക് ഒരു രാഷ്ട്രീയമാണ്

ഇത്രയൊക്കെ നടക്കുമ്പോഴും പൂവാത്തേല്ബാബു അക്ഷോഭ്യമായ മുഖഭാവത്തോടെ പോലീസ് കസ്റ്റടിയില്ഇരുന്നു കൊണ്ട് വെള്ളം ചോദിച്ചു വാങ്ങി കുടിക്കുകയായിരുന്നു

തികഞ്ഞ ബന്ധവസ്സോടെയാണ് ബാബുവിനെ തെളിവെടുപ്പിന് കൊണ്ട് വന്നത് .പക്ഷെ പോലീസിനെ മറികടന്ന് ഒരു സ്ത്രീ അയാളെ ഓടി വന്ന് ആഞ്ഞു .കുത്തുകയാണ് ഉണ്ടായത് .ഉച്ച തിരിഞ്ഞുള്ള വാര്ത്തയില്പോലീസ് സ്ത്രീയുടെ പേര് പുറത്തു വിട്ടു .നഗരത്തില്നിന്നും ഒരു പത്ത് കി.മി മാറി സ്ഥിതി ചെയ്യുന്ന ചെമ്മനവട്ടം സ്വദേശിനി ത്രേസ്യമ്മ എന്ന അറുപത്തിയൊന്നു കാരിയായിരുന്നു സ്ത്രീ

###

ത്രേസ്യാമ്മയുടെ പേരും പടവും ടി.വി യില്കണ്ടതിന്റെ ഞെട്ടല്കുഞ്ഞന്ന ചേടത്തിക്ക് ഇപ്പോഴും മാറിയിട്ടില്ല .അവരുടെ വേലിക്ക് അപ്പുറത്തുള്ള  ത്രേസ്യാമ്മയുടെ വീട് പൂട്ടി അപ്പോഴും കിടക്കുകയായിരുന്നു

മറ്റന്നാ അവക്കടെ മോളും മര്യോനും വരുന്നെന്ന് പറഞ്ഞാര്ന്നു .രണ്ട് മക്കളാന്നെ ത്രേസ്യക്ക്.മൂത്തോള് ഗ്രേസി അങ്ങ് അമേരിക്കേല് നേഴ്സാ .ഇളയത് സൂസിയെ ചങ്ങനാശ്ശേരിക്കാ കെട്ടിച്ചെക്കണേ.അവള് വരുമ്പോ അറക്കാന്വച്ചേക്കണ പൂവനാ പോണത്

ഇരുട്ട് പരന്നു തുടങ്ങിയിട്ടില്ലെങ്കിലും സന്ധ്യയുടെ നിഴലില്അല്പം മാറി നിന്ന് സ്വാതന്ത്രം അനുഭവിക്കുന്ന മുഴുത്ത ഒരു പൂവന്കോഴിയെ കാണിച്ചു തന്ന് അവര്തുടര്ന്നു

പിള്ളേര് വന്നാ പിന്നെ ബീഫും കോഴീം അവള് തന്നെ നല്ല എരുക്കനെ വച്ചുണ്ടാക്കും .കത്തീടെ പിടി കൊണമില്ല .ഒരെണ്ണം പുതിയത് ,വല്ല്യേത് വാങ്ങാന്പോയ പോക്കാ

കുഞ്ഞന്ന ചേടത്തി മൂക്ക് പിഴിഞ്ഞു അതും കൂടി ചാനലിന്റെ പ്രതിനിധി ഒപ്പിയെടുത്തു .

കാലത്തെ പതിനൊന്നു മണീടെജ്യോതിക്കാ ത്രേസ്യ ചേടത്തി ഇവിടുന്നു പോയത് .ബസ്സ്വരാന്നേരം വൈകിയതിനെ കൊണ്ട് ദീ ബഞ്ചെലിരുന്നു പാലും വെള്ളം കഴിച്ചേച്ച് ,വരാമ്പോണ പള്ളി പെരുന്നാള് വിശേഷോം പറഞ്ഞേച്ചാ ഇവിടുന്ന് ഇറങ്ങിയേ .സൂസി കൊച്ച് വരുന്നുണ്ടെന്നും അതോണ്ട് മറ്റന്നാ വൈകീട്ട് കൊച്ചിനിഷ്ടമുള്ള ഇവിടുത്തെ കടേലെ ബോണ്ട അഞ്ചാറെണ്ണം കൊടുത്ത് വിടണമെന്നും പറഞ്ഞ് പോയതാ .”

കവലയിലെ ചായക്കടക്കാരന്അവറാച്ചന്ചേട്ടന്വിയര്പ്പ് തുടച്ചു കൊണ്ട് പറഞ്ഞു

കുഞ്ചെറിയാ മരിച്ചേ പിന്നെ പെണ്ണുമ്പിള്ള പള്ളീം പിള്ളാരുമായി നടപ്പാര്ന്നു .പെങ്കൊച്ചുങ്ങളെ പഠിപ്പിച്ച് ഒരു കരക്കെത്തിച്ചത് പെണ്ണൊരുത്തിയാ .ഒരു പേര് ദോഷോം ആയ കാലത്ത് അവര് കേള്പ്പിച്ചിട്ടില്ല .ഇതിപ്പോ ഒരു പരിചയോം ഇല്ലാത്തോരുത്തനെ കുത്തിയതിപ്പോ എന്തിനാന്നാ മനസിലാവാത്തെവാര്ഡ് മെമ്പര്വേണു മാഷ്അഭിപ്രായപ്പെട്ടു

അപരിചിതനായ ഒരാളെ മുന്കാല പരിചയമോ വൈരാഗ്യമോ കൂടാതെ എന്തിന്നാണ് ത്രേസ്യാമ്മ വകവരുത്തിയത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കുഴങ്ങുകയാണ് ഗ്രാമവാസികള്‍ .ക്യാമറമാന്അജിത്കുമാറിനൊപ്പം ..........”

റിപ്പോര്ട്ടര്സംഘം ചെമ്മന വട്ടത്ത്നിന്നും യാത്രയായി .

#####  

ചോദ്യം  ചെയ്യല്കഴിഞ്ഞതിനു ശേഷം ഒരു  മുറിയില്പോലീസുകാര്ത്രേസ്സ്യാമ്മയെ ഇരുത്തി .കുടിക്കാന്വെള്ളവും കാവലിന് ആളിനേയും നിര്ത്തി

ഒരാളെയങ്ങ് തീര്ത്തത് ഒട്ടും വെടുപ്പായില്ല ത്രേസ്യാമ്മേ

ത്രേസ്സ്യാമ്മയുടെ ഉള്ളിലിരുന്ന് കര്ത്താവ് പറഞ്ഞു

അത് പിന്നെ ,ഒരു കൂസലും വിഷമോം ഇല്ലാതെ അവനങ്ങ്ഞെളിഞ്ഞു നിന്നപ്പ എനിക്ക് സഹിച്ചില്ല ഈശോയെ.എന്റെതല്ലാത്ത ഒരു ചിന്ത ഒരു വെളിപാട് പോലെ വന്നതാ .സാത്താന്റെ എടപെടലാണോ?ഒരു സാത്താനെ കൊല്ലാന്മറ്റൊരു  സാത്താന്കല്പ്പിക്കുമോ കര്ത്താവേ

ത്രേസ്സ്യാമ്മ നിഷ്കളങ്കമായി കര്ത്താവിനോട് ചോദിച്ചു

ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”—യെശയ്യാവു 55:7.

ത്രേസ്സ്യാമ്മ കര്ത്താവിന്റെ അരുളിപ്പാട് സശ്രദ്ധം ശ്രവിച്ചു

.

എനിക്കൊരു ബൈബിള്കിട്ടുവോ സാറേ

മുറിക്കുള്ളില്കൂട്ടിരിന്നിരുന്ന ഒരു വനിതാ പോലീസിനോട് ത്രേസ്സ്യാമ്മ ചോദിച്ചു .

അവരുടെ മാനസിക നിലക്ക് വല്ല കുഴപ്പോം ഉണ്ടോ

ക്യാമറയില്ത്രേസ്സ്യാമ്മയെ നിരീക്ഷിച്ചു കൊണ്ടിരിന്നിരുന്ന മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥനോട്സഹപ്രവര്ത്തകന്ചോദിച്ചു

ഏയ്‌, നോ .അവരിപ്പോള്ചെയ്തത് തെറ്റോ ശരിയോ എന്നറിയാതെയുള്ള ഒരു അങ്കലാപ്പിലാണ് .അതിനൊരുത്തരം അത് കിട്ടുംവരെ പുകച്ചില്തുടരും

.അന്നേരം ത്രേസ്യാമ്മ പറമ്പില്കെട്ടിയിരിക്കുന്ന ചെന പിടിച്ച ആട് തനിച്ചാണല്ലോ  എന്നോര്ത്ത് ആധി പിടിച്ചു .

പെട്ടെന്ന്ത്രേസ്സ്യാമ്മ ഒരു ഇടിമിന്നലായി രൂപം മാറി  ആടിനെ പിടിക്കുവാനായി മലയിറങ്ങി വരുന്ന ചെന്നായ കൂട്ടത്തിനു മേല്പതിക്കുവാനായി മിന്നല്പോലീസ് സ്റ്റേഷന്കടന്ന്‍,നഗരവും വിട്ട് ചെമ്മനവട്ടത്തേക്ക് യാത്രയായി .

 
 

 

 

                                                                                                                                                                                                 

 

 

 

4 comments:

  1. ഗോവിന്ദച്ചാമിയുടെ ശിക്ഷ ഇളവു ചെയ്ത വാര്‍ത്തയറിഞ്ഞ് അസ്വസ്ഥനായിരിക്കുമ്പോഴാണ് ഈ കഥ വായിക്കുന്നത്. നീതിപീഠം തോല്‍ക്കുന്നിടത്ത് ത്രേസ്യാമ്മമാര്‍ എഴുന്നേല്ക്കും, ആടുകളെ ചെന്നായ്ക്കളില്‍നിന്നു രക്ഷിക്കാന്‍, വെള്ളിടി കണക്കെ... ആശംസകള്‍!!

    ReplyDelete
  2. കഥ നന്നായി. ഇന്നത്തെ കാലഘട്ടം ഇങ്ങനത്തെ കഥകളെ സൃഷ്ടിക്കും. ആശംസകള്‍

    ReplyDelete