Monday, March 11, 2013

ഇളം പച്ച ഞെരമ്പുകളുടെ കഥ


ഇത് ഇളം പച്ച നിറമുള്ള ഞെരമ്പുകളുടെ കഥയാണ് .എന്‍റെ ഇരു കൈതണ്ടകളിലും ഇളം പച്ച നിറത്തിലുള്ള രണ്ടു കൊച്ചു ഞെരമ്പുകള്‍ തിണിര്‍ത്തു പുറം ലോകത്തേക്ക് കൈകള്‍ വിരിച്ചു തൊലിപ്പുറത്ത്  വിശാലമായി പൊങ്ങി നിന്നിരുന്നു .

എനിക്കവ ഒരു ഉണങ്ങിയ കുറ്റിചെടിയുടെ ഒടിഞ്ഞു വീഴാറായ കമ്പുകള്‍ പോലെയാണ് തോന്നിയിരുന്നത് .കാരണം എന്‍റെ  കൈകള്‍ സാമാന്യം ഇരുണ്ട നിറത്തിലുള്ളവയും വളരെ ശോഷിച്ചവയുമായിരുന്നു .അത്തരം കൈത്തണ്ടകളില്‍ പൊങ്ങി നിന്നിരുന്ന ഇളം പച്ച നിറമുള്ള ഞെരമ്പുകള്‍ !!!!


 എന്തോ ,എനിക്കവയോടു ഒരുതരം വെറുപ്പായിരുന്നു ..ഒരു പക്ഷെ എന്‍റെ  കൈകള്‍ കൊഴുത്തു  പൊന്‍നിറമാര്‍ന്നവയായിരുന്നെങ്കില്‍ ആ ഞെരമ്പുകള്‍ക്ക്‌ ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടായിരുന്നേനെ .എന്ത് ചെയ്യാം ! ചിലരെ സൃഷ്ട്ടിക്കുമ്പോള്‍ ദൈവം ശരിക്കും ഒരു വികൃതിക്കുട്ടിയുടെത് പോലെയുള്ള ഒരു സ്വഭാവക്കാരനാകും .ചെറുപ്പത്തില്‍ ആരോ പറഞ്ഞു കേട്ട ഓര്‍മ്മയുണ്ട് .ദൈവം ഒരു കൂന കളിമണ്ണില്‍ നിന്നാണത്രെ മനുഷ്യരെ സൃഷ്ട്ടിച്ചിരുന്നത് .അങ്ങനെയാണെങ്കില്‍ കൂടുതല്‍ വന്ന കളിമണ്‍ ശേഷിപ്പുകള്‍ എന്റെ കൈത്തണ്ടകളില്‍ തുടച്ചതാവണം ഈ ഞെരമ്പുകളായി രൂപപ്പെട്ടത് .എന്തൊക്കെ പറഞ്ഞാലും അവയങ്ങനെ വിരിഞ്ഞു പടര്‍ന്നു കിടക്കുന്നത് ഒരു അഭംഗി ആയിരുന്നു .അതിനാല്‍ പരമാവതി എന്റെ കൈകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു .അവ കാരണം എനിക്ക് വളകള്‍ പോലും ധരിച്ചാല്‍ വളരെ വൃത്തിയില്ലായ്മ അഥവാ ഒരു മെനകേട്‌  തോന്നിയിരുന്നു .അങ്ങനെ ഇരിക്കെ ഒരിക്കല്‍ എന്‍റെ ഇളം പച്ച നിറത്തിലുള്ള ഞെരമ്പുകള്‍ ആഹ്ലാദത്താല്‍ വലിഞ്ഞു മുറുകി.അന്ന് ഞാന്‍ എന്‍റെ ഒരു സുഹൃത്തിനൊപ്പം ഒരു ചായ സല്ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു .എനിക്ക് കൂട്ടുകാരുടെ ഒരു വലിയ വലയം തന്നെയുണ്ടായിരുന്നു ആ നഗരത്തില്‍ .സ്വതവേ ഞാന്‍ സൌഹൃതത്തില്‍ വെള്ളം ചേര്‍ക്കാത്ത വ്യക്തി ആയതിനാലാവണം എനിക്ക് അവരുടെ ഇടയില്‍ ഒരു നല്ല സ്ഥാനം ഉണ്ടായിരുന്നു .അപ്പോള്‍ മാത്രമാണ് ഞാന്‍ എന്‍റെ ഇളം പച്ച നിറത്തിലുള്ള തിണിര്‍ത്ത ഞെരമ്പുകളെയും അവയുടെ അഭംഗിയെയും പാടെ മറക്കുന്നത്. എനിക്ക് എതിരെ എന്‍റെ പ്രിയ സുഹൃത്ത് വന്നിരുന്നു .ഒരു ചോക്കലെട്റ്റ്‌ ബ്രൌണി  എനിക്ക് നേരെ നീട്ടി കൊണ്ട് അവന്‍ പറഞ്ഞു "ഈ ഇളം പച്ച നിറത്തിലുള്ള ഞെരമ്പുകളുമായി ഞാന്‍ പ്രണയത്തിലാണ് "..ഞാന്‍ ഒന്ന് ഞെട്ടി .കാരണം എന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് വെറും രണ്ടു ആഴ്ച്ചയെ ആയിരുന്നുള്ളു .


അത് വരെ ആരും അവയെ ഇത്ര അരുമയോടെ നോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല .അവനു ആര്യ വംശജരുടെ ശരീര പ്രകൃതിയും നിറവും ആണെന്ന് ഞാന്‍ അപ്പോള്‍ മാത്രമാണ് ശ്രദ്ധിച്ചത് .ഒരു വേള  ഞാന്‍ അവനെ പ്രണയിച്ചു കളയുമോ എന്ന് എനിക്ക് സംശയം തോന്നി .പക്ഷെ എന്റെ ഉള്ളില്‍ ഒരു വലിയ ഭീരു ഉണ്ടായിരുന്നു .അതിനാല്‍ ഞാന്‍ പറഞ്ഞു   "എന്‍റെ വിവാഹം ഉടനെ ഉണ്ടാകും .." അവന്‍ ചിരിച്ചു .."എന്‍റെ പ്രണയം നിന്നെ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കും ..ഇനി ഒരു വേള നീ ഒരു വയസ്സി ആയാല്‍ പോലും ..കാരണം അന്നേരം നിന്റെ ഈ ഞെരമ്പുകള്‍ കൂടുതല്‍ പടര്‍ന്നു പന്തലിച്ചിരിക്കും ".എനിക്കപ്പോള്‍ അവന്‍റെ  മുഖത്തേക്ക് നോക്കുവാന്‍ പോലും ഭയം തോന്നി .കാരണം എന്‍റെ ഇളം പച്ച നിറത്തിലുള്ള ഞെരമ്പുകള്‍ അവനെ പ്രണയിച്ചു തുടങ്ങിയിരുന്നു . 


അവന്റെ പ്രണയത്തിനു മുഖം കൊടുക്കാതെ ഞാന്‍ നടന്നു കയറിയത് എന്‍റെ ഭര്‍ത്താവിന്റെ ജീവിതത്തിലേക്കാണ് .അത്ഭുതം എന്ന് പറയട്ടെ അദ്ദേഹം ഒരിക്കല്‍ പോലും എന്‍റെ ഇളം പച്ച നിറമുള്ള ഞെരമ്പുകളെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല .എന്നിരുന്നാലും വല്ലപ്പോഴും ഒരിക്കല്‍ ഞാന്‍ നന്ദി പൂര്‍വ്വം എന്റെ ഞെരമ്പുകളെ പ്രണയിച്ച ആ കൂട്ടുകാരനെ സ്മരിക്കാറുണ്ട് .പലപ്പോഴും ഞാന്‍ അവയെ പ്രേമപൂര്‍വ്വം തലോടാന്‍ തുടങ്ങി .


വര്‍ഷത്തിലൊരിക്കല്‍ അതായത് എന്‍റെ പിറന്നാളിന്റെ അന്ന് എന്നെ തേടി ഒരു ആശംസ കാര്‍ഡു വരാറുണ്ട് .തന്‍റെ പ്രണയത്തെ ഓര്‍മിപ്പിച്ചുകൊണ്ടു "ഇളം പച്ച നിറത്തിലുള്ള ഞെരമ്പുകള്‍ക്ക് സുഖമെന്ന് കരുതുന്നു "എന്ന വാചകത്തോടെ .കഴിഞ്ഞ മാസം വ്യക്തമായി പറഞ്ഞാല്‍ ക്രിസ്ത്മസിന്റെ തലേന്നാണ് അത് സംഭവിച്ചത് .കഠിനമായ കാലു വേദന .വളരെ പേടിയോടെ ഞാന്‍ ഒരു ഡോക്റ്ററെ കണ്ടു .അല്ലെങ്കിലും എനിക്കീ ആശുപത്രിയും ഡോക്ടറും ഒക്കെ വലിയ പേടി ആയിരുന്നു .എന്‍റെ ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ ഒരു ആശുപത്രി കണ്ടിട്ടില്ല .ഒരു പനിയോ മറ്റോ വന്നാല്‍ അമ്മമ്മയുടെ ഒറ്റമൂലി .അത്രേ പതിവുള്ളു .ഞാന്‍ ഒരു രോഗി കുട്ടിയൊന്നും ആയിരുന്നില്ല 

എന്നെ നടുക്കി കൊണ്ട് ഡോക്റ്റര്‍ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാന്‍ പറഞ്ഞു ..നടുക്കം ഉണ്ടായത് വേറെ ഒന്ന് കൊണ്ടുമല്ല .അത്തരം ഏര്‍പ്പാടുകള്‍ എനിക്ക് പേടിയായിരുന്നു ..ഒരു സൂചി തറഞ്ഞു കയറുന്ന വേദന പോലും എനിക്ക് അസഹ്യം .


അന്നാദ്യമായി ഞാന്‍ കണ്ടു പേടിയോടെ എന്റെ പച്ച ഞെരമ്പുകള്‍ ഉള്ളിലേക്ക് വലിയുന്നതു .നേഴ്സ് വളരെ പണിപ്പെട്ടു നോക്കിയെങ്കിലും അവ പൊങ്ങി വന്നില്ല .പേടിയോടെ അവ എങ്ങോ ഒളിച്ചു .ഒരു ഉദ്ദേശം വച്ച് അവര്‍ ചോര ഊറ്റി .അന്ന് മുതല്‍ പിന്നീടു അങ്ങോട്ട്‌ ഒരു സൂചി കൊണ്ട് എന്നും ഞാന്‍ തന്നെ കുത്തിവെപ്പ് എടുക്കേണ്ടി വന്നു .കാരണം എന്നില്‍ പഞ്ചസാര വളരെ കൂടിയിരുന്നു .പിന്നീടൊരിക്കലും ഞാന്‍ ആ ഇളം പച്ച നിറത്തിലുള്ള ഞെരമ്പുകളെ കണ്ടിട്ടില്ല .അവ പേടിയോടെ എവിടെയോ എന്റെ എല്ലുകള്‍ക്കും മാംസത്തിനും ഇടയില്‍ സുരക്ഷിതമായ ഒരു സ്ഥാനത്ത് പതുങ്ങി ഇരുന്നു ഞാന്‍ എന്‍റെ കൂട്ടുകാരന് എഴുതി "എനിക്ക് കടുത്ത പ്രമേഹമാണ് ..നിന്‍റെ  പ്രിയ ഞെരമ്പുകള്‍ ഇപ്പോള്‍ പുറത്തു വരാറില്ല .അവ എന്‍റെ ദുര്‍ബലമായ തൊലിക്കുള്ളില്‍ എവിടെയോ ഉണ്ട് "


ഇന്ന് എന്‍റെ പിറന്നാള്‍ ആയിരുന്നു .പക്ഷെ എനിക്ക് എന്‍റെ പതിവ് ആശംസ ലഭിച്ചില്ല .ഇളം പച്ച നിറത്തിലുള്ള എന്‍റെ ഞെരമ്പുകളെ പ്പോലെ അവന്റെ പ്രണയവും ഒരു മടിയന്‍ പൂച്ചകുട്ടിയെപ്പോലെ എവിടെയോ കിടന്നു ഉറങ്ങുകയായിരിക്കും .


photo courtesy www.google.com

25 comments:

 1. വായിച്ചുട്ടാ .ഇളം പച്ച ഞെരമ്പുകളും അവയെ പ്രണയിക്കുന്ന ആ കൂട്ടുകാരനും വേഗം തിരിച്ചു വരട്ടെ

  സിന്ധു

  ReplyDelete
 2. ഞാന്‍ എന്‍റെ കൂട്ടുകാരന് എഴുതി "എനിക്ക് കടുത്ത പഞ്ചാരയായിരുന്നു :) പ്രണയം അല്ലെ കാത്തിരിപ്പ് അനിവാര്യം.

  ReplyDelete
 3. nashtapranayavum.. nashta njerambukalum oru pole sukhichu...inferiority complexkale pranayam ethra nissaramayi thootheriyunnu ennathoru paramamaya sathyam thanne... harshakutty kalakki..

  ReplyDelete
 4. നന്നായിട്ടുണ്ട്ട്ടോ...

  ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയ മുബി ആ നല്ല വാക്കുകള്‍ക്ക് നമസ്ക്കാരം

   Delete
 5. കാത്തിരിപ്പില്ലെങ്കില്‍ പിന്നെന്തോന്നു പ്രണയം?
  ആശംസകള്‍

  ReplyDelete
 6. നനായിരിക്കുന്നു ..ആശംസകള്‍

  ReplyDelete
 7. അതെ മനസ്സിലെന്നും പ്രണയം മായാതെ കിടക്കട്ടെ...

  ReplyDelete
 8. നല്ല എഴുത്താണ്
  ഒരു ഒഴുക്കുണ്ട് എഴുത്തിൽ, അത് സൂക്ഷിച്ച് ഇനിയും എഴുതുക

  പഞ്ചാര ശ്രദ്ധിക്കണം, അത് ഇളംചുവപ്പ് നിറമുള്ള ഞരമ്പുകളേയും തളർത്തും...........

  ReplyDelete
  Replies
  1. നന്ദി ഷാജു .. ഇളം ചുവപ്പ് ഞെരബുകളും ഇപ്പൊ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു

   Delete
 9. ആശംസകള്‍.......................

  ReplyDelete
 10. വായിച്ചു.
  പ്രണയിച്ചത് ഞരമ്പുകളെയല്ലേ. ഞരമ്പില്ലാതായപ്പോൾ പ്രണയവും അവസാനിച്ചു.

  ReplyDelete
  Replies
  1. നന്ദി കനകെട്ടാ

   Delete
 11. ഞരമ്പുകളെ പ്രണയിച്ച കൂട്ടുകാരന്‍ .. രസമുണ്ട്

  കഥ കൊള്ളാം. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ അയക്കൂ

  ReplyDelete
 12. ഹര്‍ഷ മോളേ, വളരെ നന്നായിരിക്കുന്നു... വേഗം സുഖം പ്രാപിക്കട്ടെ, ഉറങ്ങുന്ന പൂച്ച എഴുന്നെല്‍ക്കുമെന്ന പ്രതീക്ഷയോടെ, ആശംസയോടെ ...

  ReplyDelete
 13. അത് ഉറങ്ങിക്കോട്ടെ..
  നന്നായിരിക്കുന്നു.

  ReplyDelete
 14. നല്ല കഥ,,,ഇവടെ ആദ്യാണ്,,,ഇനിയും വരാം,,,

  ReplyDelete