Monday, June 11, 2012

 ആഗ്നസ് ദിമിത്രിയുടെ തിരുശ്ശേഷിപ്പുകൾ  
ഫ്ലോറെന്‍സിലെ ഒരു വലിയ പള്ളിയിലാണ് ആഗ്നസ് ദിമിത്രി മോനെറോയുടെ ശവസംസ്ക്കാര ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത് ..എന്നെ ആരും ശ്രദ്ധിക്കരുതെ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ഓര്‍ക്കിഡ്  പൂക്കളാല്‍ അനാവൃതമായ ആഗ്നസ് ദിമിത്രിയുടെ മൃതപേടക ത്തിന്റെ അരികു പറ്റി നിന്നു.അവര്‍ ഉറങ്ങുകയാണ്‌ ..നീണ്ട നിദ്ര ...അവരുടെ കറുപ്പും തവിട്ടും ഇടകലര്‍ന്ന ഫ്രെയിം ഉള്ള കണ്ണാടിയുടെ മറവില്‍ നിഗൂഡമായ സ്വപ്‌നങ്ങള്‍ മറച്ചു പിടിച്ചു അവര്‍ അങ്ങനെ കിടക്കുന്നു .ഒരു വേള അവര്‍ ഉണര്‍ന്നു എഴുന്നേറ്റു ആ പേടകത്തില്‍ നിന്നും പുറ ത്തി റങ്ങിയിരുന്നുവെങ്കില്‍  എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി .പൊടുന്നനെ എന്‍റെ  നേര്‍ക്ക്‌ നീളുന്ന രണ്ടു കൂര്‍ത്ത നോട്ടങ്ങള്‍ ഞാന്‍ കണ്ടു .എമിലിയും,അന്ന യുമാണ്‌ .ആഗ്നസ് ദിമിതൃയുടെ ഇളയ സഹോദരിമാര്‍ .ഞാന്‍ പിന്നിലേക്ക്‌ വലിഞ്ഞു ,പുറത്തേക്കിറങ്ങി .മാനം അകെ മൂടി നില്‍ക്കുന്നു .പള്ളിയിലേക്ക് നീളുന്ന കൂറ്റന്‍  പടവു കളൊന്നില്‍  ഞാന്‍ ചാരിയിരുന്നു 

  

                                               ആഗ്നസ് ദിമിത്രി .."ലേഡീസ് ആന്‍ഡ്‌ ജെംസ് "എന്ന  ഒറ്റ കൃതി കൊണ്ട് തന്നെ അവര്‍ എന്‍റെ  പ്രിയ എഴുത്തുകാരിയായി .ഇന്ത്യയില്‍ നിന്നും ബോലോഗ്ന  യുണിവേഴ്സിറ്റി യിലേക്ക് പറക്കുമ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ആഗ്നസ് ദിമിതൃയുടെ പേര്‍സണല്‍ സോണിലെക്കുള്ള പ്രയാണമായിരുന്നു അത് എന്ന് .അവരോടു സംസാരിക്കാന്‍പോയിട്ട് കാണാന്‍ പോലും പറ്റാത്ത അവസ്ഥ.


 അവര്‍ഇറ്റലിയുടെപൊതുസ്വത്തായിരുന്നു.വിദ്യാഭ്യാസ വിചക്ഷണ ,ഫെമിനിസ്റ്റ് - .സ്ത്രീ വിമോചന സംഗടനകളുടെ അപോസ്ത്തല,കവയത്രി ,നിരൂപക എന്ന് വേണ്ട അവര്‍ ഇറ്റലിയുടെ സ്പന്ദനം ആയിരുന്നെന്നു വേണമെങ്കില്‍ പറയാം ..ആയിടക്കാണ്‌ ലാ റിപബ്ലിക്കയില്‍ അവര്‍ ഒരു ലേഖനം  എഴുതി കണ്ടത് .

"depressed society and sex ".അവരുടെ പബ്ലിക്‌ ബ്ലോഗിലേക്ക് ഞാന്‍ കിടിലന്‍ കമന്റ്‌ ഇട്ടു ."സെക്സ് ഒരു കലാ  വിരുന്നാണ് ,കേവലം ഒരു യാന്ദ്രികമായ പ്രേരണയല്ല  .ഞങ്ങള്‍ ഇന്ത്യക്കാര്‍ ആവേശം കൊള്ളുന്ന കാമസൂത്രയുടെ ഇറ്റാലിയന്‍ പരിഭാഷ   പ്രസിദ്ധപ്പെടുത്തു അങ്ങനെ  നിങ്ങളുടെ സമൂഹത്തെ രക്ഷിക്കു ".

രണ്ടു പെഗ്ഗ് വോട്ക്കയുടെ ബലത്തില്‍ എഴുതിയതാണ് .കൂടെ എന്‍റെ  ബ്രസീലിയന്‍ കൂട്ടുകാരന്‍ പ്ലേറ്റിലേക്കിട്ട ചൂട് ഒമ്ലെറ്റും അവന്‍റെ  മുറുക്കിയുള്ള കെട്ടിപിടുത്തവും എന്‍റെ  വാക്കുകള്‍ക്ക് ശക്തി പകര്‍ന്നു .അല്ലെങ്കിലും ആയിടക്കു എനിക്ക്  അവരോടു പലപ്പോഴായി   അമര്‍ഷം തോന്നിയിരുന്നു .അവര്‍ ജനങ്ങളോട് സംവാദിക്കുന്ന  ആ ബ്ലോഗിലെ എന്‍റെ അഭിനന്ദനങ്ങള്‍ക്കോ,

കുശലാന്വേഷനങ്ങള്‍ക്കോ,ചര്‍ച്ച വിഷയങ്ങള്‍ക്കോ അവര്‍ മതിയായ പ്രാധാന്യം കല്പിച്ചില്ല എന്ന് മാത്രമല്ല ഒരു നന്ദി  വാക്ക് പോലും തിരിച്ചയച്ചില്ല .മാത്രമല്ല , എനിക്ക് പരിചയമുള്ള മറ്റു പലര്‍ക്കും അവര്‍ ആവേശകരമായ സന്ദേശങ്ങളും അഭിനന്ദനങ്ങളും  അയിച്ചിരുന്നു..ഇത് എന്നെ മുറിപ്പെടുത്തിയിരുന്നു.അവര്‍ക്ക് വേണ്ടി ഏതൊ കൂലിയെഴുത്തുകാര്‍ നടത്തുന്ന ബ്ലോഗ്‌ എന്ന് വരെ ഞാന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട് .അല്ലെങ്കില്‍ അവര്‍ തികഞ്ഞ ഒരു വര്‍ണ്ണവെറിയത്തിയായിരിക്കും.


                                അങ്ങനെയിരിക്കെയാണ് എന്‍റെ ആറാമത്തെ  നോവല്‍ അയ "The day I lost my virginity " പ്രസിദ്ധപ്പെടുത്തിയത് .അതിന്റെ പ്രകാശനവും  മറ്റുമായി ബന്ധപ്പെട്ടു കുറച്ചു ദിവസങ്ങള്‍ എനിക്ക് മാറി നില്‍ക്കേണ്ടി വന്നു .
പ്ര ശ സ്തനായ ഒരു ഇന്ത്യന്‍ -ഇംഗ്ലീഷ് നോവലിസ്റ്റിന്റെ അവതാരികയും നല്ല വിപണന മികവും കൂടി ചേര്‍ന്നപ്പോള്‍ സംഗതി കൊഴുത്തു .
                                              തിരികെ  യുണിവേഴ്സിറ്റി യില്‍ എത്തിയ എന്നെ കാത്തിരുന്നത് അഭിനന്ദന പ്രവാഹമായിരുന്നു .
"ദ്രോ ,ഇറ്റ്‌ വാസ് സിമ്പ്ലി ഗ്രേറ്റ്‌ .സൊ ട്രാസ്പെരന്റ്റ്  റൈറ്റിങ്ങ്.! .ഞാന്‍ അത്ഭുതപ്പെടുന്നു ! ഇന്ത്യയില്‍ ഇത്രക്ക് സ്വതന്ത്രമോ പേനക്ക് ?"
എന്നെ കെട്ടിപിടിച്ചു ജെരോമിയ വാട്സണ്‍ ,എന്‍റെ കൂട്ടുകാരി വിളിച്ചു കൂവി .ദ്രൗപതി ദത്ത എന്നതിന്റെ ചുരുക്ക പേരാണ് "ദ്രോ".അടുത്ത ആഴ്ച എന്നെ കാത്തു ഒരു വാര്‍ത്ത‍ ഉണ്ടായിരുന്നു .ആശയ സംവാദത്തിനും ചര്‍ച്ചക്കുമായി  ആഗ്നസ് ദിമിത്രി എത്തുന്നു .അതും ഞങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികളുമായി മാത്രം ...


                                                 ആദ്യമായാണ് അവരെ അടുത്ത് കാണുന്നത് .നല്ല    ഉയരമുള്ള മെലിഞ്ഞ വിളറി വെളുത്ത മധ്യ വയസ്ക്ക .കൂര്‍ത്ത മുഖം .വെള്ളയും തവിട്ടും ഇടകര്‍ന്ന ഫ്രെമുള്ള കണ്ണട.ആകര്‍ഷണിയത അവകാശ പ്പെടാനില്ലാത്ത ഒരു ഗൌരവക്കാരി .അവര്‍ അന്ന് സംസാരിച്ചത് മുഴുവന്‍ മൂന്നാം കിട രാജ്യങ്ങളെ കുറിച്ചും  അവിടുത്തെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുമായിരുന്നു .ഇന്ത്യയിലെ സ്ത്രീകളെ കുറിച്ച് അവര്‍ എന്നോട് ആരാഞ്ഞു .ഞാന്‍ പറഞ്ഞു "ഇന്ത്യയില്‍ സ്ത്രീ ഒരു പുരുഷനെപ്പോലെ  സ്വതന്ത്രം ഉള്ളവള്‍ ആണ്
."പക്ഷെ , UNESCO കണക്കനുസരിച്ച് അവിടുത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വളരെ വലിയ തോതില്‍ ആണല്ലോ "അവരുടെ കൂര്‍ത്ത മുനയുള്ള ചോദ്യം .

"ഇനി അത് കുറയും ..കാരണം അവിടുത്തെ സ്ത്രീകള്‍ കരാട്ടെ അഭ്യസിക്കുകയും ,ബാഗില്‍ കത്തി തിരുകയും ചെയുന്നു .ഈ തലമുറയിലെ സ്ത്രീ പുരുഷന്മാര്‍  വിദ്യാഭ്യാസ പരമായി  ഉയര്‍ന്നവരും ,സ്വതന്ത്രമായി ചിന്തിക്കുന്നവരും ആണ് .സെക്സ് നെ കുറിച്ച് ലിബറലായി തുറന്ന മനസോടെ ചിന്തിക്കുന്ന സമൂഹ മാണെന്നും" ഞാന്‍ അഭിപ്രായപ്പെട്ടു .
                             ആ ചര്‍ച്ച വളരെ നല്ലതായിരുന്നു .സ്ത്രീപക്ഷ ചിന്തകള്‍ മുതല്‍ ആഗോള സാമ്പത്തിക പ്രതിസന്ധികളെയും ,സിറിയയും ലിബിയയും നേരിടുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ \ഇലക്ഷന്‍ വരെ അവരുടെ വിഷയങ്ങളായി .അന്ന് ചായ സല്ക്കാരത്തിനു ഇടയില്‍ എന്റെ നോവലിന്റെ ഒരു  കോപ്പി  ഞാന്‍  അവര്‍ക്ക് ഞാന്‍ നല്‍കി .എന്തെങ്കിലും  ഉള്ളില്‍ എഴുതണം എന്ന അപേക്ഷയോടെ .തലക്കെട്ട്‌ വായിച്ച അവര്‍ എന്നോട് പറഞ്ഞു "വായിച്ചിട്ട് തീരുമാനിക്കാം .അതിനു ശേഷം കൊടുത്തു വിടാം ".ഞാന്‍ ഒന്ന് വിളറിപ്പോയി. .പ്രതീക്ഷ വേണ്ട എന്ന് മനസ് പറഞ്ഞു 

    രണ്ടാഴ്ചകള്‍ക്ക് ശേഷം എന്നെ തേടി ഒരു ദൂതന്‍ എത്തി .മിലാനിലെ "മോനെറോ  വില്ല "എന്ന ആഗ്നസ് ദിമിത്രിയുടെ കുടുംബ  വസതിയില്‍ നിന്നും .വൈകിട്ടത്തെ അത്താഴം ഒന്നിച്ചാകാമെന്ന  ദിമിതൃയുടെ കൈപടയിലെഴിതിയ  ഒരു ക്ഷണകുറുപ്പോടെ  .ഞാന്‍ അന്നേ ദിവസം എന്ത് വസ്ത്രം ധരിക്കണം എന്ന ആശയ കുഴപ്പത്തിലായി .എന്റെ മെറൂണ്‍  അരികുകള്‍ ഉള്ള  പിങ്ക് നിറത്തിലെ ജൂട്ട് സില്‍ക്ക്  കുര്‍ത്ത  മതിയെന്ന  മറാത്തി സുഹൃത്ത്  നിരാല്‍ ശര്‍മ്മ സ്കയിപ്പിലൂടെ അഭിപ്രായപ്പെട്ടത്  ഞാന്‍ ശരി വയ്ച്ചു

ബോഗെന്‍ വില്ലകള്‍ ചാഞ്ഞു  നില്‍ക്കുന്ന,നിറയെ റോസാപ്പൂക്കള്‍ നിറഞ്ഞ പുല്‍ത്തകിടികള്‍ ഉള്ള ഒരു സാമാന്യം പഴയ ഒരു വീടായിരുന്നു അത് .എന്നെ കാത്തു പ്രധാനമുറിയില്‍ ഇളം ബ്രൌണ്‍ നിറത്തിലുള്ള കമ്പളി കുപ്പായം ധരിച്ചു അവരുണ്ടായിരുന്നു ആഗ്നസ് ദിമിത്രി !എനിക്ക് വേണ്ടി അവര്‍ ഇന്ത്യന്‍ ഭക്ഷണം ഉണ്ടാക്കിപ്പിച്ചിരുന്നു .ഒരു വിധത്തില്‍ ഞാന്‍ അവ അകത്താക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ  .ഇറ്റാലിയന്‍ ആയിരുന്നു ഭേതം.എന്‍റെ മനസറിഞ്ഞ പോലെ അവര്‍ പറഞ്ഞു "അടുത്ത തവണ നിനക്ക് ഞാന്‍ നല്ല പരമ്പരാഗത  ഇറ്റാലിയന്‍ വിഭവങ്ങള്‍ കൊണ്ട്  സല്ക്കരിക്കാം ".
 എനിക്ക്  സ്വപ്നം കാണുന്ന പോലെയാണ് തോന്നിയത് .ഞാന്‍ അത് തുറന്നു പറയുകയും ചെയ്തു .അവര്‍ ചിരിച്ചു കൊണ്ട് എന്നെ ആശ്ലേഷിച്ചു ."നീ മനോഹരമായി എഴുതുന്നു .നീ എഴുതുന്നത്‌ എന്‍റെ ചിന്തകളാണ് ..എന്‍റെ വാക്കുകളും "
ആ  വീട്  ഏകദേശം നിലംപൊത്താറായ  പഴയ ഒരു കൊട്ടാരം പോലെ തോന്നിച്ചു ."നിങ്ങള്‍ തനിച്ചാണോ ഇവിടെ " ..


     

അവര്‍ പറഞ്ഞു "എന്റെ ചിന്തകള്‍ക്ക്  ഊര്‍ജ്ജം  പകരാന്‍ ഇവിടമാണ് പറ്റിയ ഇടം .ഈ  ജനലിനരുകില്‍ ഇരുന്നാണ് ഞാന്‍ ആദ്യമായി എഴുതുന്നത്‌ .അന്ന് ഞാന്‍ എഴുതിയത് ഒരു പ്രഭ്വി ക്ക്   വേണ്ടി എന്‍റെ വീട്ടുകാര്‍   വിറ്റു.

എന്‍റെ എഴുത്തവര്‍ക്ക്  ഒരു  വരുമാനമാര്‍ഗമായി . .പലര്‍ക്കും എന്‍റെ കൂലി എഴുത്ത് ആവശ്യമായി.പിന്നെടെപ്പോഴോ ഞാന്‍ സ്വതന്ത്രമായി എഴുതാന്‍ തുടങ്ങി ,പക്ഷെ ,അപ്പോള്‍ കത്തി നിന്നത് ഫെമിനിസമായിരുന്നു .എന്‍റെ ചിന്തകള്‍ക്കും ,പ്രണയാതുരമായ ഹൃദയമിടുപ്പിനും  വിലങ്ങുതീര്‍ത്തു കൊണ്ട് ഞാന്‍ കാലത്തിനൊപ്പം നീങ്ങി .അങ്ങനെ ആ  കാലത്തിന്‍റെഎഴുത്തുകാരിയായി ...എന്‍റെ ചിന്തകളും ,മോഹങ്ങളും ഞാന്‍ വില്‍ക്കുകയായിരുന്നു .അല്ല  ,,ഞാന്‍ എന്ന വ്യക്തിയുടെ ചിന്താസരണി വിപണനം ചെയ്യപ്പെടുകയായിരുന്നു ."

അപ്പോഴാണ് വാതില്‍ തള്ളി തുറന്നു അവര്‍ വന്നത് .എമിലിയും അന്നയും .അവസാനമായി എഴുതിയ നോവലിന്റെ റോയല്‍റ്റിയുടെ ഒരു ഭാഗം ഏതോ ഒരു ആതുര സേവന സംഘടനക്കു നല്‍കിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ..പിന്നെ ഞാന്‍ അവിടെ നിന്നില്ല .യാത്ര പറഞ്ഞു ഇറങ്ങി .അന്ന് രാത്രി ഞാന്‍ വഴിയില്‍ കണ്ടുമുട്ടിയ ഒരു അപരിചിതനോട് പറഞ്ഞു "ജീവിതം ശരിക്കും ഒരു വിഡ്ഢി കഥയാണ് "എന്ന് .അത് ശരി വയ്ച്ചുകൊണ്ട്   ഞങ്ങള്‍ അടുത്തുള്ള പബ്ബിലേക്ക്  നൂണ്ടു   കയറി ...
വീണ്ടും പലതവണ ഞാന്‍ ആഗ്നസ് ദിമിതൃയെ കണ്ടിരുന്നു .ഒരിക്കല്‍ അവരുമായി ഞാന്‍ ലിഗുറിയയിലെ ഒരു തടാകക്കരയില്‍ ഇരിക്കുമ്പോള്‍ അവര്‍ എന്നോട് ചോദിച്ചു "ദ്രോ ,നിന്‍റെ പേരിന്‍റെ അര്‍ഥം എന്താണ് "
ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു .."അറിയില്ല ,പക്ഷെ ഒന്നുണ്ട്  എന്‍റെ  പേരില്‍ ഒരു പുരാണ കഥാപാത്രം ഉണ്ട് .അഞ്ചു സഹോദരന്മാരുടെ ഒറ്റ ഭാര്യ"

    "ഹോ,കഷ്ട്ടം ,പീഡിപ്പിക്കപ്പെട്ടവള്‍.. അവളുടെ സ്ത്രീതത്വതിനു എന്ത്  വിലയാണ്  കല്‍പ്പിച്ചിരിക്കുന്നത് "ദിമിത്രി ക്ഷോഭിച്ചു .
"നിങ്ങള്‍ക്ക്തെറ്റി മിസ്‌ ദിമിത്രി ,ദ്രൗപതി ശക്തയാണ് .തന്‍റെ  നോട്ടത്തിലും നിശ്വാസത്തിലും അഞ്ചു കരുത്തുറ്റ  പുരുഷന്മാരെ തളച്ചവള്‍. . ഒന്ന് ചോദിച്ചോട്ടെ , ഇനി നിങ്ങള്‍ ആരെയെങ്കിലും തളച്ചിട്ടുണ്ടോ?."

"ഞാന്‍ തളക്കപ്പെട്ടിരിക്കുന്നു .ഞാന്‍ ആഗ്രഹിച്ചവര്‍ എന്‍റെ  ചിന്തകള്‍ക്ക് വിലയിട്ടു .മോഹിച്ചു വന്നവര്‍ എത്തിയപ്പോഴേക്കും ഞാന്‍ ഈ സമൂഹത്തില്‍ തള ക്കപ്പെട്ടിരുന്നു ".ദിമിത്രി പറഞ്ഞത്  പൂര്‍ണമായി എനിക്ക് മനസിലായില്ല  .എങ്കിലും അന്ന്   യാത്ര പറഞ്ഞപ്പോള്‍ അവര്‍ ഒന്ന്  കൂടി പറഞ്ഞു "ഞാന്‍ നിനക്കായി ഒരു സമ്മാനം ഒരുക്കിയിരിക്കുന്നു "...

പിറ്റേ മാസം ഞാന്‍ വീണ്ടും  ഇന്ത്യയില്‍ പോയി .മടക്ക യാത്രയില്‍  ആഗ്നസ് ദിമിത്രിക്കായി  പട്ടു നൂലുകള്‍ പാകിയ  ഒരു ഷോള്‍ പ്രത്യേകം വാങ്ങി വച്ചു.അന്ന്  രാത്രി വൈകിയാണ് ഞാന്‍
"മോനെറോ  വില്ലയില്‍ " എത്തിയത് .ആഗ്നസ് ദിമിത്രി കിടപ്പിലായിരിക്കുന്നു  .അവരുടെ മുഖം ശോഷിച്ചു .ആരും എന്നെ അറിയിച്ചില്ലല്ലോ .ഞാന്‍ അത്ഭുത പ്പെട്ടു  ."നീ ഒരു സഞ്ചാരിയല്ലേ..എങ്ങനെ അറിയിക്കും ?നിനക്കുള്ള സമ്മാനം ഞാന്‍ അയച്ചിരുന്നു .പോയി പോസ്റ്റ്‌ ബോക്സില്‍ നിന്നും  എടുക്കു "
ആഗ്നസ് ദിമിത്രി നിര്‍ത്തി നിര്‍ത്തി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു .അവര്‍ വല്ലാതെ വിറക്കുണ്ടായിരുന്നു .ഷോള്‍ അവര്‍ക്ക് സമ്മാനിച്ച്‌ തിരിച്ചു നടക്കുമ്പോള്‍ മനസ്സിന്നു വല്ലാത്ത ഭാരം തോന്നി .

പിറകില്‍ ആരോ വിളിക്കുന്ന പോലെ.എമിലിയാണ് കൂടെ അന്നയും "ആഗ്നസ്  നിനക്ക് എന്തോ കടലാസുകള്‍ അയച്ചിരുന്നു .അവരുടെ ആത്മകഥയോ മറ്റോ ആയിരിക്കും  .അത് തിരിച്ചു തരിക .ആഗ്നസ് ദിമിത്രി യുടെ മുഖം സമൂഹത്തിനു കാണിച്ചു കൊടുത്താല്‍,...മറക്കണ്ട, നീയൊരു സ്ത്രീ ആണ് "..
എനിക്ക് അവരോടു പുച്ഛം തോന്നി "ഭീഷണി ...അതും എന്നോട് ".

പിറ്റേന്ന്  പോസ്റ്റ്‌ ബോക്സില്‍ നിന്നും ഒരു കേട്ട്  കടലാസുകള്‍ എനിക്ക് ലഭിച്ചു .ഭംഗിയുള്ള കൈപ്പടയില്‍ എഴുതി അടക്കിയവ ...കവിതകളായിരുന്നു ...പ്രണയത്തെ പറ്റി,മഴയെ പറ്റി ..മഞ്ഞിനെ പറ്റി ..രാത്രിയില്‍ വന്നു രമിക്കുന്ന സങ്കല്‍പ്പിക കാമുകനെപ്പറ്റി .സ്വപ്നങ്ങളിലെപ്പോഴോ അനുഭവിച്ച രതി മൂര്‍ച്ചയെ പറ്റി,,എത്ര തരളവും,ഭാവനാത്മകവുമായ വരികള്‍ ! എന്ത് തീവ്രമായ പ്രണയ സങ്കല്പങ്ങള്‍ !!!

അവസാനം ഒരു കുറിപ്പും .".ഇതാണ് ഞാന്‍ ആഗ്നസ് ദിമിത്രി ...ഇവ നിന്‍റെ പേരില്‍ പ്രസിദ്ധീകരിക്കുക .കൈമോശം വരരുത് .ആഗ്നസ് ദിമിത്രി ബുദ്ധിജീവിയായ  ചിന്തകയായി മരിക്കട്ടെ .ഇത് നിനക്കുള്ള  എന്‍റെ  സ്നേഹ   സമ്മാനമാണ്" ..


സത്യം പറഞ്ഞാല്‍  ആഗ്നസ് ദിമിത്രി എന്നെ ആശയ ക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ് ..പള്ളിയിലെ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ നിലച്ചു .ആഗ്നസ് ദിമിത്രി യാത്രയാകുന്നു .ഒരു പിടി സ്വപ്‌നങ്ങള്‍ എന്നെ ഏല്പിച്ചുകൊണ്ട്  ....
.അവരുടെ  തിരു ശ്ശേഷിപ്പുകള്‍ ..........pictures from www.google.com
54 comments:

 1. 'ആഗ്‌നസ് ദിമിത്രി' ഒരു പഴയ പെയിന്റിങ്ങില്‍ നിന്നിറങ്ങിവന്നപോലെ... ജീവചരിത്രപരമായ ഇത്തരം പോസ്റ്റുകള്‍ വളരെ താല്പര്യമാണ്... തുടരുക

  ReplyDelete
 2. നന്ദി Mr.Manoj,ഈ ബ്ലോഗ്‌ ലെ ആദ്യത്തെ കമന്റിനു

  ReplyDelete
 3. നന്ദി, ഒരു നല്ല വായനാസുഖം തന്നതിന്.

  ReplyDelete
 4. സന്തോഷം ,നന്ദി DEEP FROM MY HEART

  ReplyDelete
 5. ഋതുവിലെ മെസ്സേജ് കണ്ടാണ് ഇങ്ങോട്ടെത്തിയത് വായിച്ചു നല്ല ശൈലീ, കൂടുതല്‍ എഴുതുക..എല്ലാവിധ ഭാവുകങ്ങളും.
  വേര്‍ഡ്‌വെരിഫിക്കേഷന്‍ ഓഴിവാക്കാന്‍ ശ്രമിക്കണം , കമ്മന്റ് ചെയ്യുന്നവര്‍ക്ക് അസൌകര്യമുണ്ടാക്കും പലരും കമ്മന്റ് ചെയ്തില്ലെന്നും വരാം.

  ReplyDelete
  Replies
  1. Thank u brother Sidhiq..വളരെ സന്തോഷം .നന്ദി .ബ്ലോഗിങ് പഠിച്ചു വരുന്നതെ ഉള്ളു .word verification എടുത്തു കളഞ്ഞു .അങ്ങനെ ഒരു സംഭവം ഉണ്ടെന്നു ഇപ്പോഴാ അറിയുന്നത് .വായിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം .എഴുത്ത് ഒരു പരീക്ഷണമായിരുന്നു .ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉണ്ട് .

   Delete
 6. വായിക്കാന്‍ താമസിച്ചു പോയി, നേരത്തെ വായിക്കാന്‍ വിചാരിച്ചതായിരുന്നു ഹര്‍ഷ
  നല്ല ശൈലി, തുടര്‍ന്നും എഴുതുക, പരിചയപ്പെടുതലുകളും കഥയും കവിതയുമായി ഇനിയും വരിക ....

  ReplyDelete
  Replies
  1. നന്ദി,നല്ല ആശ ങ്ക ഉണ്ടായിരുന്നു ഈ പഴയ ബ്ലോഗ്‌ പൊടി തട്ടിയെടുത്തു കുറച്ചു പോസ്റ്റുകള്‍ ഇടുമ്പോള്‍ .പക്ഷെ ,ഈ കമന്റ്സ് ഒക്കെ വായിച്ചപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഓര്‍ത്തു ഞാന്‍ സന്തോഷിക്കുന്നു .പുതിയ കഥകളും കവിതകളുമായി മഴക്കാടുകള്‍ ഇവിടെ ഉണ്ടാകും .ഇടക്ക് സന്ദര്‍ശിക്കുക ,തെറ്റുകള്‍ തിരുത്തി പ്രോത്സാഹിപ്പിക്കുക .
   സസ്നേഹം ഹര്‍ഷ മോഹന്‍ സജിന്‍

   Delete
 7. ആശംസകള്‍ നന്നായിരിക്കുന്നു.

  ReplyDelete
  Replies
  1. വളരെ നന്ദി സുഹൃത്തേ

   Delete
 8. നല്ല എഴുത്ത്, ആംഗലേയ-മലയാള മിശ്രിതം ഒരു ശൈലിയായി എടുത്തതാണോ? വായനയുടെ ഒഴുക്കിനെ ബാധിച്ചു എന്നു തോന്നി. സന്തോഷം

  ReplyDelete
  Replies
  1. നന്ദി നവാസ് .എന്റേത് എന്ന് പറയാവുന്ന ഒരു ശൈലി അവകാശ പ്പെടാന്‍ എനിക്ക് പ്രാപ്തത കൈവന്നിട്ടില്ല .മനസ്സില്‍ വന്നത് എഴുതി നോക്കി ...അത്രയേ ഉള്ളു .പോരായ്മകള്‍ പരിഹരിക്കാം സുഹൃത്തേ ...വീണ്ടും മഴക്കാടുകളില്‍ വരണം ...

   Delete
 9. സംസ്കൃതി ഖത്തർ നടത്തിയ കഥാ മത്സരത്തിൽ സമ്മാനർഹമായ കഥ....
  അഭിനന്ദനങ്ങൾ ഹർഷ.....

  ReplyDelete
  Replies
  1. താങ്ക്യു നിക്ക് ബോസ്സ്

   Delete
 10. ഹര്ഷയുടെ ബ്ലോഗ്‌ അറിഞ്ഞിരുന്നില്ലാട്ടോ...
  ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍..
  ഈ പുരസ്കാരം കൂടുതല്‍ നല്ല എഴുത്തിനുള്ള പ്രചോദനമാവട്ടെ...!
  അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ. typing error കൊണ്ട് വരുന്നതാവും. സമയം പോലെ എല്ലാം വായിക്കാം.
  sasneham

  ReplyDelete
  Replies
  1. നന്ദി ഷീല .. അക്ഷര തെറ്റുകള്‍ ഇനി ശ്രദ്ധിക്കാം ട്ടോ . ഇനിയും വരണം ഇതിലെ ..

   Delete
 11. പൂച്ചക്കുട്ടീടെ കഥ കലക്കി ട്ടാ :)
  അഭിനന്ദനങ്ങള്‍ .... ആശംസകള്‍!,!

  ReplyDelete
  Replies
  1. മ്യാവു മ്യാവു..താങ്ക്യു ഇക്കാ

   Delete
 12. "ഒരു സങ്കീര്‍ത്തനം പോലെ " എന്നാ നോവല്‍ വായിച്ച ചില ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയി...
  നല്ല കൈയ്യടക്കം ...ആശംസകള്‍....

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തെ ..ഇതൊരു വലിയ ബഹുമതിയാണ് .nandhi

   Delete
 13. വായിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു...അവാര്‍ഡ്‌ ദാനത്തിന്റെ അന്ന് വരാനും കഴിഞ്ഞില്ല...ശരിക്കും ആശ്ചര്യം ...ശരിക്കും ഒരു ഇറ്റാലിയന്‍ ശൈലി തന്നെ...ഒരു വിവര്‍ത്തനം വായിച്ചപോലെ...അഭിനന്ദനങള്‍...ഇതോടു കൂടെ വായനക്കാരോട് ഉള്ള കടമയും ഉത്തരവാദിത്തവും കൂടിയെന്ന് കൂട്ടിക്കോ...

  ReplyDelete
  Replies
  1. ക്ഷമയോ .. എന്നോടോ ??? വന്നിലെങ്കിലും താങ്കളുടെ ബ്ലെസ്സിങ്ങ്സ് ഉണ്ടല്ലോ അത് മതി . നന്ദി പറയുന്നില്ല രാജേഷേട്ട ..

   Delete
 14. I was also there with a little story "Abdulla Paranha Kadha" Actually I wanted to read your story, now by link through Ismail melady I reached to this blog. Congratulations.
  Very good story.

  Muhammed Ashraf Madiyari
  +974 55474640
  madiyari@hotmail.com

  ReplyDelete
  Replies
  1. Dear Sir,Thank you so much for your inspiring words

   Delete
 15. ഹര്ഷാ.. എല്ലാവരും പറഞ്ഞു കേട്ടു . നല്ല കഥയാണെന്ന്. പക്ഷെ, വായിച്ചപ്പോൾ മനസ്സിലായി വെറും നല്ലത് മാത്രമല്ല അത്യുഗ്രൻ എന്ന്. ബ്ലോഗ്‌ വായന ഇപ്പൊ ഇല്ല എന്ന് തന്നെ പറയാം . അതാകും ഇവിടെ ഒന്നും എത്താതിരുന്നത് . അഭിനന്ദനങ്ങൾ..!! ഇനിയും,ഇനിയും ഒരുപാട് അത്ഭുത ലോകങ്ങൾ വായനയിലൂടെ ഞങ്ങള്ക്ക് കാണിച്ചു തരൂ.ആശംസകൾ.

  ReplyDelete
  Replies
  1. മനസ്സ് നിറഞ്ഞു സ്മിത .. വീണ്ടും സ്വാഗതം .നന്ദി

   Delete
 16. മനോഹരം ഈ കഥയുടെ ഒഴുക്കും അതിലെ ഓളങ്ങളും
  ഒറ്റയിരുപ്പില്‍ വായിക്കാന്‍ പ്രേരിപ്പിച്ചു കഥ

  ആശംസകള്‍

  ReplyDelete
 17. മികച്ച വായനാനുഭവം..

  പുതുമയുള്ള പ്രമേയം..

  സ്വന്തം നാടിനെ കുറിച്ച് അർദ്ധസത്യങ്ങൾ പ്രചരിപ്പിക്കുകയും സ്വന്തം ജീവീതം തന്നെ മൂടി വെയ്ക്കുകയും ചെയ്ത രണ്ട് എഴുത്തുകാരികളുടെ സൗഹൃദം. ഒരു പച്ചമനുഷ്യന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സുഹൃത്തിന്റെ പേരിലേയ്ക്ക് പകർന്നു കൊണ്ട് മരണത്തിലേയ്ക്ക് യാത്രയാകുന്ന ആഗ്നസ് ദിമിത്രി പ്രതിച്ഛായകളിൽ ജീവിതം നഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രതീകമാണ്. ദ്രൗപതി ദത്തയാകട്ടെ, തന്റെ സ്വാതന്ത്ര്യത്തിലെ വേരുകൾ സ്വന്തം പൈതൃകത്തിൽ നിന്നു തന്നെ കണ്ടെത്താൻ ശ്രമിക്കുന്ന ആധുനിക ഇന്ത്യൻ യുവതിയും.
  ചുരുങ്ങിയ വാക്കുകളിൽ തന്നെ പലവ്യക്തിത്വങ്ങളും ചിന്താധാരകളും വായനക്കാരുടെ മനസ്സിലേക്ക് പകർത്താനാവുന്നത് എഴുത്തുകാരിയുടെ കൈയ്യൊതുക്കത്തിലെ മികവാണ്.

  അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും പലയിടത്തും കല്ലുകടിയായി എന്നു പറയാതെ വയ്യ.
  ഒന്നു കൂടി തേച്ചു മിനുക്കിയിരിന്നെങ്കിൽ ഈ കഥയുടെ വജ്രതിളക്കം ഇനിയും പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ .. പോരായ്മകള്‍ പരിഹരിക്കാം .. ഇനിയും ഇത് പോലെ മഴകാടുകളില്‍ വരണം

   Delete
 18. Replies
  1. ആമിക്ക് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

   Delete
 19. എഴുത്തിന്റെ രീതി വായനക്ക് സുഖം നലക്കുകയും കൂടുതൽ വായിക്കാൻ തോന്നുകയും ചെയ്യുന്നുണ്ട്,
  നന്നായി എഴുതി
  ആശംസകൾ

  ReplyDelete
  Replies
  1. എന്നത്തേതും പോലെ ഈ പ്രോത്സാഹനത്തിനു നന്ദി ഷാജു

   Delete
 20. ഒരു നല്ല വായനാസുഖം......

  ReplyDelete
 21. നാമൂസ് ലിങ്ക് ഇട്ടാണിവിടെ വന്നത്.
  നല്ല കഥയെഴുത്ത്
  നല്ല പ്രമേയം
  നല്ല ഹോംവര്‍ക്ക്

  ചേര്‍ത്ത ചിത്രങ്ങളും അനുയോജ്യം

  ReplyDelete
  Replies
  1. നന്ദി അജിത്തേട്ട..ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ..

   Delete
 22. ഫെമിനിസ്ടായ , ബുദ്ധിജീവിയായ ആഗ്നസ് ദിമിത്രിയ്ക്ക് അവരുടെ യഥാർത്ഥ ജീവിത കഥയിലൂടെ , ലോകത്തോടൊരു സന്ദേശം വിളിച്ചു പറയാനുണ്ടയിരുന്നല്ലോ? അതെന്തേ മിസ്സ്‌ ദ്രോ ഇനിയും പറയാതെ പോകുന്നത്, എന്തെ പറയാത്തത് ?

  ReplyDelete
  Replies
  1. പക്ഷെ ദ്രോ കണ്ടെത്തിയ മറ്റൊരു ദിമിത്രി .. അതായിരിക്കാം അവർ ഏറെ പറയാൻ ആഗ്രഹിച്ചത്‌ ... ഇനി ഞാൻ ദ്രോയെ കണ്ടു മുട്ടുമ്പോൾ ഈ ചോദ്യം ചോദിക്കാം ജിതിൻ ...

   Delete
 23. " ആഗ്നസ്‌ ദിമിത്രിയും 'ദ്രോ' എന്ന് ചുരുക്കി വിളിക്കുന്ന ദ്രൗപതി ദത്തയും, ആഗ്നസിന്റെ സഹോദരിമാരായ എമിലിയും അന്നയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന കഥാപരിസരം ഒറ്റവായനയില്‍ ഏതോ ഒരു ഇറ്റാലിയന്‍ എഴുത്തുകാരിയുടെ മൊഴിമാറ്റം ആയിട്ടാണ് തോന്നിയത്. പാത്ര നിര്‍മിതിയിലെ സൂക്ഷ്മത, പ്രമേയ പരിസരത്തിന്റെ സ്വാഭാവികത തുടങ്ങിയ കാര്യങ്ങളില്‍ കഥാകാരി പാലിച്ച അവധാനത എടുത്തു പറയേണ്ടതാണ്.

  ഒരുപക്ഷെ ഈ കഥ ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണായകമായ കയ്യടക്കം അതു തന്നെയാണെന്ന് തോന്നുന്നു. വ്യത്യസ്ത ദേശങ്ങളില്‍ ജീവിക്കുന്ന രണ്ടു എഴുത്തുകാരികള്‍ തമ്മില്‍ പങ്കു വെക്കുന്ന വിചാര തലം, വൈകാരിക പിരിമുറുക്കങ്ങള്‍ തുടങ്ങിയ സംഘര്‍ഷങ്ങളിലൂടെ, അത് ഒരാത്മബന്ധമായി വികസിക്കുകയും; സ്ഫോടനാത്മകമായ സര്‍ഗാത്മക തിരുശേഷിപ്പുകള്‍ കൈമാറുന്നതിലൂടെ പൂര്‍ണമാവുകയും ചെയ്യുന്നതാണ് കഥയുടെ രത്നച്ചുരുക്കം. പ്രണയം, രതി, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ നിരവധി സ്വത്വ പ്രശ്നങ്ങളുടെ പ്രത്യയശാസ്ത്ര വിവക്ഷകളിലേക്ക് വെളിച്ചം വീശിയേക്കാവുന്ന ബൌദ്ധിക ഇടപെടലുകള്‍ ഈ സവിശേഷമായ ആത്മ ബന്ധത്തിലൂടെ അനാവൃതമാകുന്നു. കഥയിലുടനീളം അവ ഒട്ടും തീവ്രത കൈ വിടാതെ അവതരിപ്പിക്കാനും അത് അനുവാചകനെ അനുഭവിപ്പിക്കാനും കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

  ഇത്തരം സ്വത്വ പ്രശ്നങ്ങള്‍ 'സ്ഥല കാല വ്യത്യാസ'മില്ലാതെ എല്ലായിടത്തും ഒരു പോലെയാണെന്നും അത് പറഞ്ഞു വെക്കുന്നു. കഥയില്‍ പലയിടത്തും ഉണ്ടായിട്ടുള്ള അക്ഷരത്തെറ്റുകളും, വാക്യ ഘടനയില്‍ സംഭവിച്ച ചില പാളിച്ചകളും ഒഴിച്ചു നിര്‍ത്തിയാല്‍ ഈ കഥ കുറെ കൂടി മനോഹരമാകുമായിരുന്നു."

  ReplyDelete
  Replies
  1. നിന്നോട് ഞാന്‍ നന്ദി പറയണോ നാമൂസ്സെ ...പക്ഷെ പറഞ്ഞെ തീരൂ ഇങ്ങനെ ഒരു നല്ല അപഗ്രഥനം nadatthiyathinu

   Delete
 24. മികച്ച ക്രാഫ്റിംഗ്. പുതുമയുള്ളതും അധികം ആരും കൈവെക്കാത്തതുമായ പ്രമേയം. ഇത്തരം ചിന്തകള്‍ക്കാന് എന്‍റെ സലൂട്ട്.

  ReplyDelete
 25. പുതുമയുള്ള കഥനരീതി ,പ്രമേയം വളരെ ആകര്‍ഷകമായിരിക്കുന്നു .അഭിനന്ദനങ്ങള്‍

  ReplyDelete
 26. കാണാൻ അല്പം വൈകി. ഒന്നുകൂടി മിനുക്കിയിരുന്നെങ്കിൽ (അക്ഷരത്തെറ്റുകളും ചില വരികളിലെ ചിട്ടയില്ലായ്മയും തിരുത്തി) മികച്ച കഥ തന്നെ.

  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി ജയേഷ് .അക്ഷര തെറ്റ് വലിയൊരു സംഭവം തന്നെ .ശരിയാക്കാം

   Delete
 27. കഥാഗതിയും കഥാപരിസരവും കഥാപാത്രങ്ങളും ചരിത്രത്തില്‍ നിന്നും അല്ലെങ്കില്‍ കഴിഞ്ഞ കാലങ്ങളില്‍ നിന്നും നമ്മുടെ മുന്നില്‍ ഇറങ്ങി വന്നു നിന്ന് സംവദിക്കും പോലെയുള്ള നല്ലൊരു രചന . കഥ വായിച്ചു കഴിഞ്ഞു 'ദിമിത്രിയെയും' 'ദ്രോ' യേയും ഭ്രാന്തന്‍ ഗൂഗിള്‍ ചെയ്തു . കട്ടി കണ്ണടക്കു പിറകില്‍ സത്യങ്ങളെയും സ്വപ്നങ്ങളെയും മറച്ചു പിടിച്ചു ഫെമിനിസവും ബുദ്ധിജീവിയും ചമയുന്ന ചില നുണക്കൂട്ടങ്ങളുടെ നേര്‍ക്കാഴ്ചകള്‍. പ്രത്യേകിച്ചും ഇന്ത്യന്‍ കഥാകാരി എഴുതുന്ന നോവലിന്‍റെ പേരും അതിന്‍റെ വിപണനതന്ത്രവും ..... കൂടാതെ പാശ്ചാത്യര്‍ അംഗീകരിക്കുന്ന ഇന്ത്യന്‍ കഥകള്‍ എന്നത് വെറും ഫെമിനിസ്റ്റ് ലൈംഗികതുറന്നെഴുത്തുകള്‍ ആണെന്ന് പറയാതെ പറയുന്നതും നന്നായി . കുത്ത് കൊള്ളെണ്ടവര്‍ മുഖ്യധാരയിലല്ലോ എന്നാ സങ്കടം ! മേല്‍പ്പറഞ്ഞവര്‍ പറഞ്ഞ എഴുത്തിലെ തെറ്റുകള്‍ അല്ലാതെ ആഖ്യാന ശൈലിയിലോ ഘടനയിലോ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ഇല്ല തന്നെ. ആശംസകള്‍ !

  ReplyDelete
  Replies
  1. നന്ദി ഭ്രാന്താ ...ദിമിത്രി യും ദ്രോ യും സങ്കല്പം മാത്രം ..മേല്പറഞ്ഞ പോലെ അക്ഷര ത്തെറ്റുകള്‍ കുറേ ഉണ്ട് .എന്റെ മലയാളം വളരെ പരിമിതം ആണ് .ചില വാക്കുകള്‍ ശരിയാണോ തെറ്റാണോ എന്ന് പോലും അറിയില്ല .എഴുതുമ്പോഴും വാക്കുകള്‍ തെറ്റുന്നു .കുറേ പഠിക്കാനുണ്ട് ..നന്ദി അംജത് ..വളരെ വളരെ

   Delete